Friday, July 31, 2009

I tried to tell you

blah blah blah....


*** these are not my lines,
i just copied,copied from somewhere,
coz i tried to tell,but.....

Tuesday, July 21, 2009

മലകള്‍ക്ക് മീതെ മഞ്ഞു പെയ്യുമ്പോള്‍

മുളയന്‍ ഗിരിക്ക് മുകളില്‍ എന്നും മഞ്ഞാണ്, പ്രത്യേകിച്ച് ജൂലൈ മാസത്തില്‍. കിലോമീറ്റര്‍ കണക്കിന് സ്പീഡില്‍ വരുന്നു കാറ്റിന്റെ കൂടെയ്‌ നേരിയ ചാറ്റല്‍ മഴ കൂടി ഉണ്ടാവുമ്പോള്‍ , ഈറനായി നില്ക്കുന്ന സുന്ദരിയുടെ വശ്യതയാണ് ആ കുന്നുകള്‍ക്ക്‌ . ദൂരെ നിന്നു നോക്കിയാല്‍ മഞ്ഞിന്റെ പുതപ്പു കൊണ്ടു മൂടി പുതച്ചുറങ്ങുന്ന ഭീമാകാരനെ പോലെ തോന്നിക്കും.

മരം കോച്ചുന്ന തണുപ്പിനേം, ദിവസങ്ങളായി പൈയ്തുകൊണ്ടുരിക്കുന്ന മഴയെയും തോല്‍പ്പിക്കാന്‍ എല്ലാരും കമ്പിളിയും , ചൂടന്‍ കുപ്പയങ്ങളെല്ലാം ഉപയോഗിക്കുമ്പോഴും , നിരഞ്ജന്‍ മാത്രം തീ പോലെ നീറി പുകയുന്നുണ്ടായിരുന്നു. പോരാന്‍ നേരത്ത് ഒരു പാടു തവണ നിഷാനോട് പറഞ്ഞതാണ് അവന്‍ വരുന്നില്ല എന്ന് , ചോതിച്ചപ്പോഴൊക്കെ ഒരു പാടു കള്ളങ്ങളും പറയേണ്ടി വന്നു. അവസാനം സ്നേഹ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു നിരന്ജന് .

മുളയന്‍ ഗിരിക്ക് മുകളിലോട്ട് ചെല്ലാന്‍ കുറെ ദൂരം വരെ വണ്ടികള്‍ പോകുന്ന തരക്കേടില്ലാത്ത റോഡ് ഉണ്ട് . പക്ഷെ ഏറ്റവും മുകളില്‍ എത്താന്‍ പിന്നെയും ഒരുപാടു നടക്കണം , ചെങ്കുത്തായ വഴികളിലൂടെ . നിര്‍ത്താതെ പെയ്യുന്ന മഴയും , എന്നും ഉള്ള മഞ്ഞും കാരണം വഴി ആകെ നശിച്ചു പോയിരുന്നു. മുകളിലോട്ട് കയറും തോറും മഴ മേഘങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നതു പോലെ തോന്നും . ശിരസ്സില്‍ വീണ മഴയുടെയും മഞ്ഞിന്റെയും തുള്ളികളുടെ ഭാരം താങ്ങാനാവാതെ കുമ്പിട്ടു നില്ക്കുന്ന പൂക്കളും, ഇലകളും മുകളിലോട്ട് കയറി വരുന്ന സഞ്ചാരി കള്‍ക്ക് ആദിത്യം അരുളി നില്‍ക്കുന്നതായി തോന്നും.

വഴുതി വീഴാറായ ശ്രീദേവിയെ ഹെല്പ് ചെയ്യാന്‍ നിരഞ്ജന്‍ കൈ നീട്ടുമ്പോള്‍ കൈയും മനസും വിറക്കുന്നുണ്ടായിരുന്നു , ചോതിക്കുന്നതിന് മുന്നേ അറിയാവുന്ന ഉത്തരതിനെ പേടിച്ചു, അല്ലെങ്ങില്‍ ചെയ്യുന്നത് തെറ്റാണു എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുന്ന തെറ്റിന്റെ അന്തിമ വിധിയെ പേടിച്ച് .

"നിരന്റെ കൈക്ക് എന്തൊരു ചൂടാണ്? നമ്മുടെ കൈ ഒക്കെ ആകെ തണുത്തു വിറച്ചു ഇരിക്കുവാനല്ലോ, എന്നിട്ടും നിരനെന്താ പറ്റിയത് ?"

പെട്ടെന്ന് കേട്ട ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ് അവരെക്കാള്‍ മുന്നില്‍ മുകളില്‍ കയറിയ നിഷാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു

"അളിയാ..... നല്ല പോസ് , രണ്ടു പേരും അവിടെ ഒന്നു നിന്നാട്ടെ , ഞാന്‍ ഒന്നു ക്ലിക്ക് ചെയ്യാം "

പല്ലിളിച്ചുള്ള നിഷാന്റെ പഞ്ചാര ചിരിയോടു ഒരു തരം വെറുപ്പ്‌ തോന്നി നിരന്ജന് .

ഒരു പാട് നാളായി ഒളിച്ചു വെച്ച കള്ളതരങ്ങളെല്ലാം പെട്ടെന്ന് ഒരു മഴവെള്ള പാച്ചലായി ഒഴുകും എന്ന് കരുതിയ നിമിഷത്തിലായിരുന്നു നിഷാന്റെ ഒരു ഫോട്ടോ എടുക്കല്‍ . ഒരിക്കലും നടക്കില്ല എന്നറിയാമെങ്ങിലും , എപ്പോഴോ കണ്ട ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു നിരന്ജന് അപ്പോള്‍ .

പിന്നേം മുകളിലോട്ട് കയറി , മലയുടെ ഏറ്റവും മുകളില്‍, പണ്ടെങ്ങോ ഏതോ ഒരു രാജാവ് , തന്റെ നര്‍ത്തകിയായ രാജ്നിക്കുവേണ്ടി പണി കഴിപ്പിച്ച കല്‍മന്ടപതിനു ചുറ്റും , കരിം കല്ലില്‍ തീര്‍ത്ത രാജ്ഞിയുടെ വിവിധ തരത്തിലുള്ള ഭാവങ്ങള്‍ കണ്ടു നടക്കുമ്പോള്‍ ശ്രീദേവി പിന്നേം ചോതിച്ചു

"എന്താ നിരന് പറ്റീത് ? ഇത്രേം മഞ്ഞും മഴേം ഒക്കെ കൊണ്ടിട്ടും നിരന് തണുക്കുന്നില്ലേ? "

ഒന്നും ഇല്ല എന്ന് പറഞ്ഞു നടക്കുമ്പോള്‍, ശ്രീദേവി പിന്നാലെ തന്നെ കൂടി

"നിരന്‍ ഈ ട്രിപ്പ്‌ എന്ജോയ്‌ ചെയ്യുന്നില്ല എന്ന് തോന്നുന്നു, എന്താ പറ്റിയതെന്നു എന്നോടെങ്ങിലും പറഞ്ഞൂടേ ?"

"അതിനൊരു വിശദീകരണം വേണമെന്ന് എനിക്ക് തോന്നുന്നില്ല , എല്ലാം ശ്രീക്ക് അറിയാവുന്നതല്ലേ ?"

ഒരു പാട് നാളായി ഉള്ളില്‍ നീരികൊട്നിരിക്കുന്ന ഒരു ആഗ്രഹം പെട്ടെന്ന് തുറന്നു പറഞ്ഞത് പോലെ തോന്നി നിരന്ജന് അപ്പോള്‍ .

"ശരിയാ നിരന്‍, എനിക്കെല്ലാം അറിയില്ലെലും കൂടി ചെറിയൊരു സംശയം ഉണ്ടായിരുന്നു . ഒരു പാട് തവണ ചോതിക്കണം എന്ന് വിചാരിച്ചതാ , പിന്നേം ഒരു സംശയം , എന്നെ വെറുതെ കളിപ്പിക്കാന്‍ വേണ്ടിയാണോ ഇതൊക്കെ എന്ന് . എന്തായാലും എന്റെ കാര്യം നിരന് അറിയാം എന്ന് വിശ്വസിക്കുന്നു , ഒരു സോറി പറഞ്ഞത് കൊണ്ട് ഒന്നും ആവില്ല എന്നറിയാം, എങ്ങിലും എനിക്ക് വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല "

അങ്ങ് മലമുകളില്‍ മരങ്ങള്‍ക്കും മേഘങ്ങള്‍ക്കും മീതെ മഞ്ഞു പെയ്തു . കാറ്റിന്റെ ശക്തിയാല്‍ ചെരിഞ്ഞു പെയ്യുന്ന മഴ നിരഞ്ജന്റെ ശരീരത്തിലും മനസിലും തുളഞ്ഞു കയറി . ശരീരത്തില്‍ നിന്നും ഒഴുകി വീഴുന്ന മഞ്ഞിന്റെയും മഴയുടെയും തുള്ളികള്‍ക്ക് ഉപ്പുകലര്‍ന്ന ചോരയുടെ നിറമായിരുന്നു അപ്പോള്‍.

"എനിക്കും സംശയം ഉണ്ടായിരുന്നു ശ്രീയുടെ കാര്യത്തില്‍ , പലപ്പോഴും ചോതിക്കണം എന്ന് വിചാരിച്ചപ്പോഴൊക്കെ എന്നെ തടഞ്ഞു നിര്‍ത്തിയത് അതെ സംശയങ്ങള്‍ ആയിരുന്നു . ഇനിയിപ്പോള്‍ പരസ്പരം കുറ്റം പറയാനും , തെറ്റുകള്‍ ഏറ്റു പറയാനും ഒന്നും നില്‍ക്കേണ്ട "

പെട്ടെന്ന് എങ്ങു നിന്നോ വന്ന ശക്തിയായ കാറ്റ് ചുരുണ്ടു മൂടി കിടക്കുന്ന മഞ്ഞിന്റെ പുതപ്പുകളെ അങ്ങ് കണ്ണെത്താ ദൂരത്തേക്കു വലിച്ചു കൊണ്ട് പോയി, ഒപ്പം എന്തിനെന്നില്ലാതെ അലറിക്കരഞ്ഞ നിരഞ്ജന്റെ സ്വപ്നങളെയും.

Monday, July 13, 2009

ഭ്രാന്തന്‍!!

ഭ്രാന്തന്റെ സ്വപ്നവും ഭ്രാന്ത്‌,

ഭ്രാന്തന്റെ ദുഖവും ഭ്രാന്ത്‌ !!

എത്രമേല്‍ എല്ലാരും ഭ്രാന്തനെന്നോതിലും

ഒളിക്കുവാനവില്ലെന്‍ സ്വപ്നവും ദുഖവും !!

എല്ലാം സഹിച്ചു ഞാന്‍ ഒളിച്ചു വെച്ചാലോ

ചൊല്ലുന്നു മറ്റുള്ളോര്‍ മൌനിയാം ഭ്രാന്തന്‍ !!

ഒച്ച വെച്ചൊന്നു പ്രതികരിച്ചാലോ ;

അലറുന്നു എല്ലാരും , കൂടിയ ഭ്രാന്തന്‍!!

സങ്കടം കൊണ്ടൊന്നു പോട്ടിക്കരഞ്ഞാലും ,

സന്തോഷം കൊണ്ടൊന്നു പോട്ടിചിരിചാലും ,

കേള്‍ക്കണം പിന്നെയും ഭ്രാന്തനെന്നൊരു വിളി !!

പിന്നെയും പിന്നെയും കല്ലുരുട്ടുന്നു ഞാന്‍ ,

ഉണ്മാതനാമൊരു ഭ്രാന്തനെപോലെ !!