ഇനിയും എത്ര കാലം നീ എന്നെ പിന്തുടരും?..
അറിയില്ല..
നാം ഹസ്തിന പുരി പിന്നിട്ടിട്ടു ദേശങ്ങളും കാലങ്ങളും കഴിഞ്ഞിരിക്കുന്നു, ഇനിയെങ്ങിലും എന്നെ വിട്ടു നിന്റെ ദേശത്തേക്ക് നീ തിരിച്ചു പോകുക..
പക്ഷെ, അങ്ങ് എനിക്ക് കാണിച്ചു തരുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴിയാണ്..
മഹാ യുദ്ധത്തിനു ശേഷം എന്റെ കൂടെ യാത്ര തിരിച്ചവരെ ഓരോരുത്തരെ ആയി എനിക്ക് നഷ്ട്ടപെട്ടിരിക്കുന്നു. എന്റെ സഹ ധര്മിണിയെ, സന്തോഷത്തിലും സന്താപത്തിലും, ജയതിലും തോല്‍വിയിലും എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ സഹോദരങ്ങളെ, അങ്ങിനെ എല്ലാവരെയും. എന്റെ കൂടെ നീ ഇനിയും യാത്ര തുടര്‍ന്നാല്‍ ഒരു പക്ഷെ നിന്നെയും എനിക്ക് നഷ്ടപെട്ടെക്കാം. ഒരു രാജ്യവും , അതിലെ ജനങ്ങളെയും, സര്‍വോപരി ബന്ധു മിത്രാതികളെയും സംരക്ഷിക്കാന്‍ കഴിയാത്ത എനിക്ക് നിന്നെയും സംരക്ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. അത് കൊണ്ട് എന്റെ കൂടെ ഉള്ള യാത്ര നിര്‍ത്തി നീ തിരിച്ചു പോണം...
അവര്‍ വീണു പോയത് അവരുടെ പാപ ഭാരത്താല്‍ ആണ്. അതില്‍ നിന്നും അവരെ രക്ഷിക്കുക എളുപ്പമുള്ള കാര്യമല്ല. മുന്നില്‍ ഉള്ള സ്വര്‍ഗം അവര്‍ക്ക് നിഷിദ്ധം ആണ്. അത് കൊണ്ട് എന്നെ കുറിച്ച് ചിന്തിക്കാതെ അങ്ങ് യാത്ര തുടര്‍ന്നാലും...
പിന്നെ ദുഷ്കരമായ വഴികളിലൂടെ മുന്നിലും പിന്നിലുമായി അവര്‍ യാത്ര തുടര്‍ന്നു, സ്വര്‍ഗത്തിന് നേരെ...