Tuesday, August 4, 2009

നര്‍ത്തകി

നര്‍ത്തകിയുടെ നൃത്തം
ജീവിതത്തിലേക്ക് ശിശിരവും
വസന്തവും കൊണ്ടുവന്നു.
നൃത്തം കഴിഞ്ഞു നര്‍ത്തകി മടങ്ങിയപ്പോള്‍
ഗ്രീഷ്മം പൂര്‍വാധികം ശക്തിയോടെ
എന്നിലേക്ക്‌ തിരിച്ചു വന്നു!!!

Friday, July 31, 2009

I tried to tell you

blah blah blah....


*** these are not my lines,
i just copied,copied from somewhere,
coz i tried to tell,but.....

Tuesday, July 21, 2009

മലകള്‍ക്ക് മീതെ മഞ്ഞു പെയ്യുമ്പോള്‍

മുളയന്‍ ഗിരിക്ക് മുകളില്‍ എന്നും മഞ്ഞാണ്, പ്രത്യേകിച്ച് ജൂലൈ മാസത്തില്‍. കിലോമീറ്റര്‍ കണക്കിന് സ്പീഡില്‍ വരുന്നു കാറ്റിന്റെ കൂടെയ്‌ നേരിയ ചാറ്റല്‍ മഴ കൂടി ഉണ്ടാവുമ്പോള്‍ , ഈറനായി നില്ക്കുന്ന സുന്ദരിയുടെ വശ്യതയാണ് ആ കുന്നുകള്‍ക്ക്‌ . ദൂരെ നിന്നു നോക്കിയാല്‍ മഞ്ഞിന്റെ പുതപ്പു കൊണ്ടു മൂടി പുതച്ചുറങ്ങുന്ന ഭീമാകാരനെ പോലെ തോന്നിക്കും.

മരം കോച്ചുന്ന തണുപ്പിനേം, ദിവസങ്ങളായി പൈയ്തുകൊണ്ടുരിക്കുന്ന മഴയെയും തോല്‍പ്പിക്കാന്‍ എല്ലാരും കമ്പിളിയും , ചൂടന്‍ കുപ്പയങ്ങളെല്ലാം ഉപയോഗിക്കുമ്പോഴും , നിരഞ്ജന്‍ മാത്രം തീ പോലെ നീറി പുകയുന്നുണ്ടായിരുന്നു. പോരാന്‍ നേരത്ത് ഒരു പാടു തവണ നിഷാനോട് പറഞ്ഞതാണ് അവന്‍ വരുന്നില്ല എന്ന് , ചോതിച്ചപ്പോഴൊക്കെ ഒരു പാടു കള്ളങ്ങളും പറയേണ്ടി വന്നു. അവസാനം സ്നേഹ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു നിരന്ജന് .

മുളയന്‍ ഗിരിക്ക് മുകളിലോട്ട് ചെല്ലാന്‍ കുറെ ദൂരം വരെ വണ്ടികള്‍ പോകുന്ന തരക്കേടില്ലാത്ത റോഡ് ഉണ്ട് . പക്ഷെ ഏറ്റവും മുകളില്‍ എത്താന്‍ പിന്നെയും ഒരുപാടു നടക്കണം , ചെങ്കുത്തായ വഴികളിലൂടെ . നിര്‍ത്താതെ പെയ്യുന്ന മഴയും , എന്നും ഉള്ള മഞ്ഞും കാരണം വഴി ആകെ നശിച്ചു പോയിരുന്നു. മുകളിലോട്ട് കയറും തോറും മഴ മേഘങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നതു പോലെ തോന്നും . ശിരസ്സില്‍ വീണ മഴയുടെയും മഞ്ഞിന്റെയും തുള്ളികളുടെ ഭാരം താങ്ങാനാവാതെ കുമ്പിട്ടു നില്ക്കുന്ന പൂക്കളും, ഇലകളും മുകളിലോട്ട് കയറി വരുന്ന സഞ്ചാരി കള്‍ക്ക് ആദിത്യം അരുളി നില്‍ക്കുന്നതായി തോന്നും.

വഴുതി വീഴാറായ ശ്രീദേവിയെ ഹെല്പ് ചെയ്യാന്‍ നിരഞ്ജന്‍ കൈ നീട്ടുമ്പോള്‍ കൈയും മനസും വിറക്കുന്നുണ്ടായിരുന്നു , ചോതിക്കുന്നതിന് മുന്നേ അറിയാവുന്ന ഉത്തരതിനെ പേടിച്ചു, അല്ലെങ്ങില്‍ ചെയ്യുന്നത് തെറ്റാണു എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുന്ന തെറ്റിന്റെ അന്തിമ വിധിയെ പേടിച്ച് .

"നിരന്റെ കൈക്ക് എന്തൊരു ചൂടാണ്? നമ്മുടെ കൈ ഒക്കെ ആകെ തണുത്തു വിറച്ചു ഇരിക്കുവാനല്ലോ, എന്നിട്ടും നിരനെന്താ പറ്റിയത് ?"

പെട്ടെന്ന് കേട്ട ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ് അവരെക്കാള്‍ മുന്നില്‍ മുകളില്‍ കയറിയ നിഷാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു

"അളിയാ..... നല്ല പോസ് , രണ്ടു പേരും അവിടെ ഒന്നു നിന്നാട്ടെ , ഞാന്‍ ഒന്നു ക്ലിക്ക് ചെയ്യാം "

പല്ലിളിച്ചുള്ള നിഷാന്റെ പഞ്ചാര ചിരിയോടു ഒരു തരം വെറുപ്പ്‌ തോന്നി നിരന്ജന് .

ഒരു പാട് നാളായി ഒളിച്ചു വെച്ച കള്ളതരങ്ങളെല്ലാം പെട്ടെന്ന് ഒരു മഴവെള്ള പാച്ചലായി ഒഴുകും എന്ന് കരുതിയ നിമിഷത്തിലായിരുന്നു നിഷാന്റെ ഒരു ഫോട്ടോ എടുക്കല്‍ . ഒരിക്കലും നടക്കില്ല എന്നറിയാമെങ്ങിലും , എപ്പോഴോ കണ്ട ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു നിരന്ജന് അപ്പോള്‍ .

പിന്നേം മുകളിലോട്ട് കയറി , മലയുടെ ഏറ്റവും മുകളില്‍, പണ്ടെങ്ങോ ഏതോ ഒരു രാജാവ് , തന്റെ നര്‍ത്തകിയായ രാജ്നിക്കുവേണ്ടി പണി കഴിപ്പിച്ച കല്‍മന്ടപതിനു ചുറ്റും , കരിം കല്ലില്‍ തീര്‍ത്ത രാജ്ഞിയുടെ വിവിധ തരത്തിലുള്ള ഭാവങ്ങള്‍ കണ്ടു നടക്കുമ്പോള്‍ ശ്രീദേവി പിന്നേം ചോതിച്ചു

"എന്താ നിരന് പറ്റീത് ? ഇത്രേം മഞ്ഞും മഴേം ഒക്കെ കൊണ്ടിട്ടും നിരന് തണുക്കുന്നില്ലേ? "

ഒന്നും ഇല്ല എന്ന് പറഞ്ഞു നടക്കുമ്പോള്‍, ശ്രീദേവി പിന്നാലെ തന്നെ കൂടി

"നിരന്‍ ഈ ട്രിപ്പ്‌ എന്ജോയ്‌ ചെയ്യുന്നില്ല എന്ന് തോന്നുന്നു, എന്താ പറ്റിയതെന്നു എന്നോടെങ്ങിലും പറഞ്ഞൂടേ ?"

"അതിനൊരു വിശദീകരണം വേണമെന്ന് എനിക്ക് തോന്നുന്നില്ല , എല്ലാം ശ്രീക്ക് അറിയാവുന്നതല്ലേ ?"

ഒരു പാട് നാളായി ഉള്ളില്‍ നീരികൊട്നിരിക്കുന്ന ഒരു ആഗ്രഹം പെട്ടെന്ന് തുറന്നു പറഞ്ഞത് പോലെ തോന്നി നിരന്ജന് അപ്പോള്‍ .

"ശരിയാ നിരന്‍, എനിക്കെല്ലാം അറിയില്ലെലും കൂടി ചെറിയൊരു സംശയം ഉണ്ടായിരുന്നു . ഒരു പാട് തവണ ചോതിക്കണം എന്ന് വിചാരിച്ചതാ , പിന്നേം ഒരു സംശയം , എന്നെ വെറുതെ കളിപ്പിക്കാന്‍ വേണ്ടിയാണോ ഇതൊക്കെ എന്ന് . എന്തായാലും എന്റെ കാര്യം നിരന് അറിയാം എന്ന് വിശ്വസിക്കുന്നു , ഒരു സോറി പറഞ്ഞത് കൊണ്ട് ഒന്നും ആവില്ല എന്നറിയാം, എങ്ങിലും എനിക്ക് വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല "

അങ്ങ് മലമുകളില്‍ മരങ്ങള്‍ക്കും മേഘങ്ങള്‍ക്കും മീതെ മഞ്ഞു പെയ്തു . കാറ്റിന്റെ ശക്തിയാല്‍ ചെരിഞ്ഞു പെയ്യുന്ന മഴ നിരഞ്ജന്റെ ശരീരത്തിലും മനസിലും തുളഞ്ഞു കയറി . ശരീരത്തില്‍ നിന്നും ഒഴുകി വീഴുന്ന മഞ്ഞിന്റെയും മഴയുടെയും തുള്ളികള്‍ക്ക് ഉപ്പുകലര്‍ന്ന ചോരയുടെ നിറമായിരുന്നു അപ്പോള്‍.

"എനിക്കും സംശയം ഉണ്ടായിരുന്നു ശ്രീയുടെ കാര്യത്തില്‍ , പലപ്പോഴും ചോതിക്കണം എന്ന് വിചാരിച്ചപ്പോഴൊക്കെ എന്നെ തടഞ്ഞു നിര്‍ത്തിയത് അതെ സംശയങ്ങള്‍ ആയിരുന്നു . ഇനിയിപ്പോള്‍ പരസ്പരം കുറ്റം പറയാനും , തെറ്റുകള്‍ ഏറ്റു പറയാനും ഒന്നും നില്‍ക്കേണ്ട "

പെട്ടെന്ന് എങ്ങു നിന്നോ വന്ന ശക്തിയായ കാറ്റ് ചുരുണ്ടു മൂടി കിടക്കുന്ന മഞ്ഞിന്റെ പുതപ്പുകളെ അങ്ങ് കണ്ണെത്താ ദൂരത്തേക്കു വലിച്ചു കൊണ്ട് പോയി, ഒപ്പം എന്തിനെന്നില്ലാതെ അലറിക്കരഞ്ഞ നിരഞ്ജന്റെ സ്വപ്നങളെയും.

Monday, July 13, 2009

ഭ്രാന്തന്‍!!

ഭ്രാന്തന്റെ സ്വപ്നവും ഭ്രാന്ത്‌,

ഭ്രാന്തന്റെ ദുഖവും ഭ്രാന്ത്‌ !!

എത്രമേല്‍ എല്ലാരും ഭ്രാന്തനെന്നോതിലും

ഒളിക്കുവാനവില്ലെന്‍ സ്വപ്നവും ദുഖവും !!

എല്ലാം സഹിച്ചു ഞാന്‍ ഒളിച്ചു വെച്ചാലോ

ചൊല്ലുന്നു മറ്റുള്ളോര്‍ മൌനിയാം ഭ്രാന്തന്‍ !!

ഒച്ച വെച്ചൊന്നു പ്രതികരിച്ചാലോ ;

അലറുന്നു എല്ലാരും , കൂടിയ ഭ്രാന്തന്‍!!

സങ്കടം കൊണ്ടൊന്നു പോട്ടിക്കരഞ്ഞാലും ,

സന്തോഷം കൊണ്ടൊന്നു പോട്ടിചിരിചാലും ,

കേള്‍ക്കണം പിന്നെയും ഭ്രാന്തനെന്നൊരു വിളി !!

പിന്നെയും പിന്നെയും കല്ലുരുട്ടുന്നു ഞാന്‍ ,

ഉണ്മാതനാമൊരു ഭ്രാന്തനെപോലെ !!

Tuesday, June 30, 2009

നശിപ്പിച്ചവന്‍.




എന്റെ കൈകളില്‍ കറ പുരണ്ടിരുന്നു; മനസ്സ് കറുത്തിരുന്നു.

ഇരുട്ടിന്റെ മറവില്‍ , പൊന്തക്കാടിന്റെ പിന്നില്‍
അവളുടെ ചാരിത്ര്യം ഞാന്‍ ആര്‍ത്തിയോടെ വലിച്ചു കുടിച്ചു .
അവളുടെ നേര്‍ത്ത ചെറുത്തു നില്പ് ഒരു ഗദ്ഗദമായി ഇരുട്ടില്‍ ലയിച്ചു .
പക്ഷെ , എന്റെ മനസിലെ കാട്ടാളനെ വളര്‍ത്താന്‍
സ്വന്തം മാറിലെ ചോര ഊട്ടിക്കൊണ്ട്
അവളുടെ മൌന സമ്മതം ഉണ്ടായിരുന്നു.

കല്യാണത്തിന് പെണ്ണ് കാണാന്‍ പോയപ്പോള്‍
ആണത്തത്തിന്റെ ഗര്‍വോടെ പുതിയവളുടെ
ചാരിത്ര്യശുധിക്കുവേണ്ടി ഞാന്‍ അട്ടഹസിച്ചു .
ഉത്തരം ഒരു കണ്ണുനീര്‍ പുഴയായി ഒഴുകുമ്പോള്‍
അതില്‍ ഞാന്‍ കവര്‍ന്നെടുത്ത ചാരിത്ര്യങ്ങള്‍
ഒരു ശ്രിംഗാര ചിരിയുമായി ഒഴുകി നടന്നു .

പക്ഷെ , എല്ലാ നഷ്ടങ്ങള്‍ക്കും പിന്നില്‍ ,
ചാരിത്ര്യം കവര്‍ന്നെടുക്കപ്പെട്ട കൂരിരുട്ടിന്റെയും
പോന്തകാടുകളുടെയും ഇടയില്‍
അവളും അവളുടെ മൌന സമ്മതം
പുറം ലോകമറിയാതെ ഒളിച്ചു വച്ചിരുന്നു .
എല്ലാത്തിനുമൊടുവില്‍ രതിയുടെയും അനുഭൂതിയുടെയും
പടം പൊളിച്ചു വെളിച്ചത്തേക്ക് വന്നിട്ട്
എന്നെ നശിപ്പിച്ചവന്‍ എന്ന് വിളിക്കാന്‍
അവള്‍ക്കു എന്ത് അധികാരം ????

Friday, June 12, 2009

The Last Poem


i want to write a last poem for you;
before am closing my pen.
i want to write a last poem for you;
before am stepping down.

you where the source, you where the stream,
and you where the destiny of my love, and
you where the reason, you where the energy
and you where the desire of my feelings.

i wished you could have read my mind
through the scribblings in this paper,
but, my vocabulary was not enough to
speak my mind as loud to make you hear.

may be i will write something as time goes,
but am sure that nothing will be as sweet as a poem,
coz, i know you will not be there with me
to encourage me with your soft little voice.

i don't want to feel guilty in future
for not saying that how much you mean to me.
i don't want to feel sorry in future
for not writing my heart before i closes my pen.

so, lemme say it for the first time,
and for the last time too, that
my love for you will be there, and
will be there until my death!!!

Saturday, May 30, 2009

മകന്‍

പോസ്റ്റ് മാന്‍ കൊണ്ടു കൊടുത്ത കത്ത് വായിച്ചപ്പോള്‍ മുതല്‍ ഒരു തരം വെപ്രാളം ആയിരുന്നു അയാള്‍ക്ക്‌. മദിരാശിയില്‍ ടയര്‍ കമ്പനിയില്‍ ക്ലാര്‍ക്കിന്റെ പോസ്റ്റിലേക്ക് നിയമനം , അതും മൂന്നു ദിവസത്തിനുള്ളില്‍ അവിടെ ചെന്നു ചേരണം . അയാളുടെ വീട്ടില്‍ നിന്നും കുറഞ്ഞത് ഒരു ദിവസത്തെ യാത്ര എങ്ങിലും ഉണ്ട് മദിരാശിയിലേക്ക്.

"പക്ഷെ അച്ഛനോട് ചോതിക്കാതെ പോകുന്നതെങ്ങനെ ?"

അച്ഛന്‍ ആണെങ്ങില്‍ അങ്ങ് കോടഗില്‍ ആണ് . ജോലി ഇല്ലാതെ നടക്കുന്ന അയാളെയും , പഠിക്കുന്ന അനിയനെയും , കല്യാണ പ്രായം എത്തി നില്ക്കുന്ന അനിയത്തിയെയും , അയാളുടെ അമ്മയെയും കുറിച്ചുള്ള ഒരു പാടു സ്വപ്‌നങ്ങള്‍ ഒരു വലിയ ഒറ്റയാന്‍ മരം പോലെ താങ്ങി നിര്‍ത്താന്‍ തുടങ്ങിയിട്ട് ഒരു പാടു കാലമായി .

പിന്നെ അയാള്‍ രണ്ടും കല്പിച്ചു വീട് വിട്ടിറങ്ങി. ആദ്യം കോടഗില്‍ ചെന്നു അച്ഛനെ കാണണം , അവിടുന്ന് കണ്നുരോ, തലശ്ശെരിയോ ചെന്നു മദിരാശിയിലൊട്ടു.

രാത്രി എപ്പോഴോ കോടഗില്‍ എത്തി . വളരെ വൈകി ആണെങ്ങിലും പണ്ടെങ്ങോ അയാളുടെ അച്ഛന്‍ അയച്ച കത്തിന്റെ പുറകിലെ മേല്‍വിലാസത്തില്‍ ചെന്നു അച്ഛനെ കണ്ടു.

" മം ? എന്തെ ഈ അസമയത്ത് ? എന്തെങ്ങിലും പ്രത്യേകിച്ച് ?"

രാവേറുവോളം പണിയെടുത്തു തളര്‍ന്നെങ്ങിലും അയാളുടെ അച്ഛന്റെ ശബ്ദത്തിന്റെ ഘാംഭീര്യത്തിനു ഒട്ടും കുറവില്ലായിരുന്നു .

ഉള്ളില്‍ ജോലി കിട്ടിയ സന്തോഷത്തില്‍ ആണെങ്ങിലും , സ്വതവേ ഉള്ള പേടി കാരണം അയാള്‍ക്ക്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല .

കയ്യില്‍ ഉള്ള കത്ത് അച്ഛന്റെ നേരെ നീട്ടി .

"മദിരാശീന്ന, മറ്റന്നാള്‍ ജോലിക്ക് ഹാജരാവണം "

ഒരുതരം നിശ്ശബ്ദത അവിടേക്ക് പെട്ടെന്ന് കടന്നു വന്നത് പോലെ . പിന്നെ അയാളുടെ അച്ഛന്‍ ചാരു കസേരയിലേക്ക് ഒന്നു ചാരി കിടന്നു .

"നീ മദിരാശിയില്‍ പോയാല്‍ , എനിക്ക് നിന്നെ കാണണം എന്ന് തോന്നിയാല്‍ ഞാന്‍ എന്ത് ചെയ്യാനാ ?"

അയാളുടെ അച്ഛന്റെ ശബ്ദത്തിന്റെ ഘാംഭീര്യം ഒന്നു കുറഞ്ഞുവോ ? എത്ര പണിയെടുത്താലും തളരാത്ത ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു പോയത് പോലെ അയാള്‍ക്ക്‌ തോന്നി .

പിന്നെ അടുത്ത വണ്ടിക്കു അയാള്‍ നാട്ടിലേക്ക് തിരിച്ചു. ബസ്സ് ചുരം ഇറങ്ങുമ്പോള്‍ ജോലിക്ക് കേറാനുള്ള നിയമനം തുണ്ടം തുണ്ടമായി കാറ്റില്‍ പറത്തി. കടലാസ് കഷ്ണങ്ങള്‍ സ്വപ്‌നങ്ങള്‍ പോലെ കാറ്റില്‍ ആടി ആടി മരങ്ങളുടെ അടിയിലേക്ക് പറന്നു. അവിടെ അയാളുടെ സ്വപ്‌നങ്ങള്‍ കാലങ്ങളായി വളര്ന്നു നില്ക്കുന്ന ഒറ്റയാന്‍ മരത്തിനു വളമായി.

കാലങ്ങള്‍ ഒറ്റയാന്‍ മരത്തിന്റെ തായി വേരിനു ക്ഷതമേല്പിച്ചു. മരിച്ച മരത്തിനു പകരം പുതിയ ഒറ്റയാന്‍ മരങ്ങള്‍ വളര്ന്നു വന്നു , അതിന് ചുറ്റും ഒരു പാടു ചെറിയ ചെടികളും .

പിന്നെ എപ്പോഴോ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അയാളുടെ മകന്‍ അയ്യാളെ ചെന്നു കണ്ടു .

"എനിക്കൊരു വിസ കിട്ടിയിട്ടുണ്ട് , അമേരിക്കക്ക് പോകാനാ , അവിടെ ചെന്നാല്‍ നല്ല ശമ്പളം ഉള്ള ജോലി കിട്ടും "

പണ്ടെങ്ങോ ഉത്തരം കിട്ടാതെ പോയ ഒരു ചോദ്യം കാലങ്ങള്‍ സഞ്ചരിച്ചു അയാളിലൂടെ പുറത്തേക്ക് വന്നു .

"നീ ഇത്രേം ദൂരം പോയാല്‍ , എനിക്ക് നിന്നെ കാണണം എന്ന് തോന്നിയാലോ ?"

ആഗ്രഹിച്ചു കിട്ടിയ ഒരു നല്ല ഒഫ്ഫര്‍ സന്തോഷത്തോടെ നിരസിക്കുമ്പോള്‍ അയാളുടെ മകനും അതെ ചോദ്യം മനസ്സില്‍ കുറിച്ചിട്ടിരിക്കണം, പുതിയൊരു തലമുറയുടെ ഉത്തരത്തിനായി!!!