അങ്ങ് ദൂരെ, കുന്നിന്‍ ചെരിവില്‍, ഒരു പാടു വസന്തങ്ങള്‍ വിരിയുന്ന ഒരു കാടുണ്ടായിരുന്നു. അവിടെ ഏകാന്തമായ ഹൃദയത്തില്‍ , നിശബ്ദമായ പ്രാര്ത്ഥന പോലെ , ഒരു പുഴ. അനന്തതയുടെ വിസ്മ്രിമ്തിയിലേക്ക് ധ്യാനിച്ച് നില്ക്കുന്ന , നിറയെ പൂത്ത , പേരറിയാത്ത ഒരു മരം.
ആ മരത്തില്‍ , ഒരു പാടു കിളികളുണ്ടായിരുന്നു. പരസ്പരം വഴക്കടിച്ചും , കളി പറഞ്ഞും , മാമ്പഴങ്ങള്‍ പങ്കുവച്ചും , ഇതിരിക്കാലം. വാഗ്ദത്ത ഭൂമിയുടെ പ്രതീക്ഷകളുമായി , നിഴല്‍ വീണ മനസുമായി , ഒരു കിളി അറിയാതെ പറന്നുപോയി.
അക്കരപച്ചകളില്‍ ഇടറി വീണ മനസു പറിച്ചെടുത്ത് , സൌഹൃദങ്ങള്‍ നിറഞ്ഞ ഒരു ഹൃദയത്തിന്റെ പിന്‍ വിളിക്ക് കാതോര്‍ത്ത് , ആ സ്നേഹവൃക്ഷത്തിന്റെ തണലിലേക്ക്, കിളി തിരിച്ചു വന്നു.
'എവിടെ എന്റെ സ്വപ്‌നങ്ങള്‍ പൂത്ത കാട്?
നിറയെ പൂക്കള്‍ വിരിയുന്ന എന്റെ മാത്രം മരം?
മാമ്പഴങ്ങള്‍ പന്കുവച്ച ചങ്ങാതി കൂട്ടം ?'
വരണ്ട പുഴയിലേക്ക് നോക്കി, എന്നോ മരിച്ച വൃക്ഷത്തിന്റെ ചില്ലയില്‍ , മുറിപ്പാടുകള്‍ നിറഞ്ഞ ഹൃദയവുമായി , ആ കിളി ഒറ്റകിരുന്നു പാടുന്നു......