Saturday, May 30, 2009

മകന്‍

പോസ്റ്റ് മാന്‍ കൊണ്ടു കൊടുത്ത കത്ത് വായിച്ചപ്പോള്‍ മുതല്‍ ഒരു തരം വെപ്രാളം ആയിരുന്നു അയാള്‍ക്ക്‌. മദിരാശിയില്‍ ടയര്‍ കമ്പനിയില്‍ ക്ലാര്‍ക്കിന്റെ പോസ്റ്റിലേക്ക് നിയമനം , അതും മൂന്നു ദിവസത്തിനുള്ളില്‍ അവിടെ ചെന്നു ചേരണം . അയാളുടെ വീട്ടില്‍ നിന്നും കുറഞ്ഞത് ഒരു ദിവസത്തെ യാത്ര എങ്ങിലും ഉണ്ട് മദിരാശിയിലേക്ക്.

"പക്ഷെ അച്ഛനോട് ചോതിക്കാതെ പോകുന്നതെങ്ങനെ ?"

അച്ഛന്‍ ആണെങ്ങില്‍ അങ്ങ് കോടഗില്‍ ആണ് . ജോലി ഇല്ലാതെ നടക്കുന്ന അയാളെയും , പഠിക്കുന്ന അനിയനെയും , കല്യാണ പ്രായം എത്തി നില്ക്കുന്ന അനിയത്തിയെയും , അയാളുടെ അമ്മയെയും കുറിച്ചുള്ള ഒരു പാടു സ്വപ്‌നങ്ങള്‍ ഒരു വലിയ ഒറ്റയാന്‍ മരം പോലെ താങ്ങി നിര്‍ത്താന്‍ തുടങ്ങിയിട്ട് ഒരു പാടു കാലമായി .

പിന്നെ അയാള്‍ രണ്ടും കല്പിച്ചു വീട് വിട്ടിറങ്ങി. ആദ്യം കോടഗില്‍ ചെന്നു അച്ഛനെ കാണണം , അവിടുന്ന് കണ്നുരോ, തലശ്ശെരിയോ ചെന്നു മദിരാശിയിലൊട്ടു.

രാത്രി എപ്പോഴോ കോടഗില്‍ എത്തി . വളരെ വൈകി ആണെങ്ങിലും പണ്ടെങ്ങോ അയാളുടെ അച്ഛന്‍ അയച്ച കത്തിന്റെ പുറകിലെ മേല്‍വിലാസത്തില്‍ ചെന്നു അച്ഛനെ കണ്ടു.

" മം ? എന്തെ ഈ അസമയത്ത് ? എന്തെങ്ങിലും പ്രത്യേകിച്ച് ?"

രാവേറുവോളം പണിയെടുത്തു തളര്‍ന്നെങ്ങിലും അയാളുടെ അച്ഛന്റെ ശബ്ദത്തിന്റെ ഘാംഭീര്യത്തിനു ഒട്ടും കുറവില്ലായിരുന്നു .

ഉള്ളില്‍ ജോലി കിട്ടിയ സന്തോഷത്തില്‍ ആണെങ്ങിലും , സ്വതവേ ഉള്ള പേടി കാരണം അയാള്‍ക്ക്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല .

കയ്യില്‍ ഉള്ള കത്ത് അച്ഛന്റെ നേരെ നീട്ടി .

"മദിരാശീന്ന, മറ്റന്നാള്‍ ജോലിക്ക് ഹാജരാവണം "

ഒരുതരം നിശ്ശബ്ദത അവിടേക്ക് പെട്ടെന്ന് കടന്നു വന്നത് പോലെ . പിന്നെ അയാളുടെ അച്ഛന്‍ ചാരു കസേരയിലേക്ക് ഒന്നു ചാരി കിടന്നു .

"നീ മദിരാശിയില്‍ പോയാല്‍ , എനിക്ക് നിന്നെ കാണണം എന്ന് തോന്നിയാല്‍ ഞാന്‍ എന്ത് ചെയ്യാനാ ?"

അയാളുടെ അച്ഛന്റെ ശബ്ദത്തിന്റെ ഘാംഭീര്യം ഒന്നു കുറഞ്ഞുവോ ? എത്ര പണിയെടുത്താലും തളരാത്ത ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു പോയത് പോലെ അയാള്‍ക്ക്‌ തോന്നി .

പിന്നെ അടുത്ത വണ്ടിക്കു അയാള്‍ നാട്ടിലേക്ക് തിരിച്ചു. ബസ്സ് ചുരം ഇറങ്ങുമ്പോള്‍ ജോലിക്ക് കേറാനുള്ള നിയമനം തുണ്ടം തുണ്ടമായി കാറ്റില്‍ പറത്തി. കടലാസ് കഷ്ണങ്ങള്‍ സ്വപ്‌നങ്ങള്‍ പോലെ കാറ്റില്‍ ആടി ആടി മരങ്ങളുടെ അടിയിലേക്ക് പറന്നു. അവിടെ അയാളുടെ സ്വപ്‌നങ്ങള്‍ കാലങ്ങളായി വളര്ന്നു നില്ക്കുന്ന ഒറ്റയാന്‍ മരത്തിനു വളമായി.

കാലങ്ങള്‍ ഒറ്റയാന്‍ മരത്തിന്റെ തായി വേരിനു ക്ഷതമേല്പിച്ചു. മരിച്ച മരത്തിനു പകരം പുതിയ ഒറ്റയാന്‍ മരങ്ങള്‍ വളര്ന്നു വന്നു , അതിന് ചുറ്റും ഒരു പാടു ചെറിയ ചെടികളും .

പിന്നെ എപ്പോഴോ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അയാളുടെ മകന്‍ അയ്യാളെ ചെന്നു കണ്ടു .

"എനിക്കൊരു വിസ കിട്ടിയിട്ടുണ്ട് , അമേരിക്കക്ക് പോകാനാ , അവിടെ ചെന്നാല്‍ നല്ല ശമ്പളം ഉള്ള ജോലി കിട്ടും "

പണ്ടെങ്ങോ ഉത്തരം കിട്ടാതെ പോയ ഒരു ചോദ്യം കാലങ്ങള്‍ സഞ്ചരിച്ചു അയാളിലൂടെ പുറത്തേക്ക് വന്നു .

"നീ ഇത്രേം ദൂരം പോയാല്‍ , എനിക്ക് നിന്നെ കാണണം എന്ന് തോന്നിയാലോ ?"

ആഗ്രഹിച്ചു കിട്ടിയ ഒരു നല്ല ഒഫ്ഫര്‍ സന്തോഷത്തോടെ നിരസിക്കുമ്പോള്‍ അയാളുടെ മകനും അതെ ചോദ്യം മനസ്സില്‍ കുറിച്ചിട്ടിരിക്കണം, പുതിയൊരു തലമുറയുടെ ഉത്തരത്തിനായി!!!

Friday, May 15, 2009

പറയാത്ത പ്രണയം

എഴുതണ മിനിയൊരു വരി നിനക്കായ്‌

പറയാതോരെന്‍മനം പറയുവാനായ്

കളിച്ചും ചിരിച്ചും നടോന്നോരാ സന്ധ്യയില്‍

അറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചു പോയ്

പറയാതെ അറിയുവാന്‍ ആശിച്ചു പോയ്

പകല്‍ വെളിച്ചമാമെന്‍ പ്രണയം ‍

ഇനിയും ഒരു വേള വയ്യെനിക്ക്‌

തുടിക്കുന്നെരെന്‍ മനം ഒളിക്കുവാനായ്‌

പറയട്ടെ നിന്നോട്‌ എനിക്കുള്ള രിഷ്ടം

പറയാതെ അറിയാതെ പോകാതിരിക്കുവാന്‍

എഴുതണ മിനിയൊരു വരി നിനക്കായ്‌

പറയാതോരെന്‍മനം പറയുവാനായ് !!!

Thursday, May 7, 2009

false imagination

it was a long time since
my pen has run out of ink,
my imagination was betrayed,and
i was totally lost in the dark!!
you brought back my imagination,
and opened the eyes of my soul.
you brought back my creativity,
and, added wings to my heart.
and you, brought me back from nowhere
and, lit a candle at my doorsteps!!
you made me a lunatic, you made me a poet
and at last you made me a lover, but i wish
everything would be a false imagination
cause, i can only imagine that,
you loves me as much as i do!!

Wednesday, May 6, 2009

തീയാട്ട്


അവള്‍ക്കു വേറൊരു കാമുകന്‍ ഉണ്ടായിരുന്നത്രേ. കാലത്തിന്റെ ഉള്‍ക്കാടുകളില്‍ പണ്ടെങ്ങോ വലിച്ചെറിഞ്ഞ ഹൃദയം അവള്‍ കൊണ്ടുതന്നപ്പോള്‍ മഷി ഉണങ്ങി ശോഷിച്ചു പോയിരുന്നു. പിന്നെ അതില്‍ ലഹരി നിറച്ചു അവള്‍ക്കു വേണ്ടി എഴുതാനിരുന്നപ്പോള്‍ വീണ്ടും ഒരു തനി ആവര്‍ത്തനം പോലെ ഭീകരനായ മനുഷ്യന്‍ മാരിചന്റെ രൂപം പൂണ്ടു അവളെ പുഷ്പക വീമാനത്തില്‍ കടത്തികൊണ്ടു പോയി. അവളെയും കൊണ്ടു അവന്‍ മറഞ്ഞപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ കൊന്തം പല്ലു കാണിച്ചു പുച്ഛിച്ചു ചിരിച്ചു. അശോകവനിയില്‍ കാമക്രീടകള്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അഗ്നി ശുദ്ധി കല്പിക്കാന്‍ ത്രേതായുഗത്തിലെ രാമനെ പോലെ അയാള്‍ക്ക്‌ ശക്തി ഇല്ലായിരുന്നു. പിന്നെ അയാള്‍ ആയിരം അസുരന്മാരെ സൃഷ്ടിച്ചു പാലാഴി മഥനം നടത്തി. അതില്‍ നിന്നുണ്ടായ ദുഷ്ട സന്തതിക്ക് വേണ്ടി ദേവന്‍ മാര്‍ക്കെതിരെ ഗുരുതിയും തീയാട്ടവും നടത്തി, അവസാനം തീയാട്ട് കളത്തിലെ ചായങ്ങള്‍ വാരി തേച്ചു കലിതുള്ളി ഉറഞ്ഞു. പിന്നെ മാറ് പിളര്‍ന്നു തുടിക്കുന്ന ഹൃദയം ചുടു കാട്ടിലേക്ക് വലിച്ചെറിഞ്ഞു!!!!

Tuesday, May 5, 2009

lost childhood

they are my parents; they are my life,
now am celebrating my childhood through them.
i never got a gift in my childhood from them,
cause, they where not able to present me nothing,
when they where fighting for our livelihood!!
but now i presented them a small gift, for
gifting me this life as their beloved son!!
nothing will be enoguh for me to gift them,
but i will try to gift them as much as i can;
and i will try to gift them all those thigs
which i wished to get in my childhood
cause, i want to bring back my childhood!!
now, i dont think that i have never lost my childhood,
cause, am celebrating my childhood through them!!