അവള്‍ക്കു വേറൊരു കാമുകന്‍ ഉണ്ടായിരുന്നത്രേ. കാലത്തിന്റെ ഉള്‍ക്കാടുകളില്‍ പണ്ടെങ്ങോ വലിച്ചെറിഞ്ഞ ഹൃദയം അവള്‍ കൊണ്ടുതന്നപ്പോള്‍ മഷി ഉണങ്ങി ശോഷിച്ചു പോയിരുന്നു. പിന്നെ അതില്‍ ലഹരി നിറച്ചു അവള്‍ക്കു വേണ്ടി എഴുതാനിരുന്നപ്പോള്‍ വീണ്ടും ഒരു തനി ആവര്‍ത്തനം പോലെ ഭീകരനായ മനുഷ്യന്‍ മാരിചന്റെ രൂപം പൂണ്ടു അവളെ പുഷ്പക വീമാനത്തില്‍ കടത്തികൊണ്ടു പോയി. അവളെയും കൊണ്ടു അവന്‍ മറഞ്ഞപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ കൊന്തം പല്ലു കാണിച്ചു പുച്ഛിച്ചു ചിരിച്ചു. അശോകവനിയില്‍ കാമക്രീടകള്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അഗ്നി ശുദ്ധി കല്പിക്കാന്‍ ത്രേതായുഗത്തിലെ രാമനെ പോലെ അയാള്‍ക്ക് ശക്തി ഇല്ലായിരുന്നു. പിന്നെ അയാള്‍ ആയിരം അസുരന്മാരെ സൃഷ്ടിച്ചു പാലാഴി മഥനം നടത്തി. അതില്‍ നിന്നുണ്ടായ ദുഷ്ട സന്തതിക്ക് വേണ്ടി ദേവന്‍ മാര്‍ക്കെതിരെ ഗുരുതിയും തീയാട്ടവും നടത്തി, അവസാനം തീയാട്ട് കളത്തിലെ ചായങ്ങള്‍ വാരി തേച്ചു കലിതുള്ളി ഉറഞ്ഞു. പിന്നെ മാറ് പിളര്‍ന്നു തുടിക്കുന്ന ഹൃദയം ചുടു കാട്ടിലേക്ക് വലിച്ചെറിഞ്ഞു!!!!
No comments:
Post a Comment