Friday, November 9, 2007

ഇരുട്ട്


ഇരുട്ടിന്റെ ഗുഹ മുഖത്തുനിന്നു ഒരു ചിത്രശലഭം വന്നു അവനോട് ചോതിച്ചു , നിന്റെ ഈ ലോകത്ത് കാണുന്ന വെളിച്ചമാണോ സ്നേഹം? എന്റെ ലോകം മുഴുവനും കൂരിരുട്ടാണ്, അവിടെ ആര്ക്കും ആരോടും സ്നേഹം ഇല്ല!! അവിടെ ആകാശത്തിന്റെ , നക്ഷത്രങ്ങള്‍ ഉള്ള രാജ്യത്തിന്റെ മായിക ഭംഗിയില്‍ അന്ധാളിച്ചു നില്‍ക്കുന്നവര്‍ മാത്രമെ ഉള്ളു!!എനിക്കവിടം മടുത്തു , എനിക്ക് വെളിച്ചം വേണം , എന്റെ പൂര്‍വികര്‍
പറഞ്ഞു കേട്ടിട്ടുണ്ട്, നിങ്ങള്‍ മനുഷ്യര്‍ വെളിച്ചം പങ്കിടാന്‍ അറിയുന്നവരാണ്‌ എന്ന് ......

പക്ഷെ നീ ആരാണ്?

ഞാന്‍ ഒരു ഗൌഡ കുടുബത്തില്‍ പിറന്ന ചിത്രശലഭം ആണ്, എന്റെ രാജ്യം നിങ്ങളുടെ ഈ ഭൂമിയുടെയും , നക്ഷത്രങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ആകാശത്തിന്റെയും ഇടയിലാണ് , ഞാന്‍ എന്റെ രാജ്യത്തിന്റെയും അവിടുത്തെ രാജാവിന്റെയും , എന്റെ ജാതിയുടെയും മതത്തിന്റെയും കല്‍പിത വഴികളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവള്‍ ആണ്, അവിടെ ഞങള്‍ സ്ത്രീകള്‍ക്ക് അവകാശ സ്വാതത്ര്യം ഇല്ല, പക്ഷെ ഞാന്‍ എന്റെ സ്വന്തം കാലില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവള്‍ ആണ്!!

ശരി , ഞാന്‍ എന്ത് സഹായം ആണ് ചെയ്യേണ്ടത്? അവന്‍ ചിത്രശലഭത്തോട്‌ ചോതിച്ചു...

എനിക്ക് നിന്റെ ഈ വെളിച്ചത്ന്റെ ഒരു പങ്കു വേണം, പിന്നെ എന്റെ ജീവിതത്തിന് ഒരു താങ്ങും...

പക്ഷേ എത്ര കാലം? എത്ര കാലം നിങ്ങള്‍ ഗഗന ചാരികള്‍ ഈ ഭൂമിയില്‍ കഴിയും? പിന്നെ ഞങ്ങളുടെ , ആകാശത്തിലെ നക്ഷത്രങ്ങളെ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്തവരുടെ വെളിച്ചം എത്രകാലം പങ്കിടും?

എനിക്കറിയില്ല, പക്ഷെ എനിക്ക് എനിക്കെന്റെ രാജ്യത്തിലെ കൂരിരുട്ടു മടുത്തു, ഇനിയെങ്ങിലും കുറെ കാലം എനിക്ക് വെളിച്ചം വേണം.....

പക്ഷെ ഞാന്‍ എങ്ങനെ നിങ്ങളോട് സംവതിക്കും? ഞങ്ങള്‍ മനുഷ്യരുടെ ഭാഷ നിങ്ങളുടെതില്‍ നിന്നും വ്യത്യസ്തം അല്ലെ? പിന്നെ ആചാരങ്ങളും , വേഷങ്ങളും അങ്ങനെ എല്ലാം എല്ലാം?

അതൊന്നും എനിക്കരിയെണ്ട....

എന്നാലും തീര്‍ന്നില്ല , മനുഷ്യന്‍ തുടര്‍ന്നു....

ഇവിടെ നിങ്ങള്‍ എന്റെ ഈ ലോകത്ത് കാണുന്ന ഈ വെളിച്ചം അതിന്റെ സമധിയിലേക്ക് നീങ്ങുകയാണ്, പിന്നെ ഞാന്‍ ആത്മ വിശ്വാസങ്ങള്‍ കൊണ്ടും, ആഗ്രഹങ്ങള്‍ കൊണ്ടും പരമ ധരിദ്രനാണ്, എന്റെ ഈ വെളിച്ചം അധികകാലം ആരോടും കൂടി പങ്കിടാന്‍ കഴിയില്ല , പിന്നെ എന്തിനീ ആഗ്രഹങ്ങള്‍ ?

പക്ഷെ , ഞാ‍ന്‍ ആഗ്രഹിച്ചു പോയി, ഇനി എനിയ്ക്കൊരു മടക്കയാത്ര ഇല്ല!!!!

പിന്നെ ചിത്രശലഭം മനുഷ്യന്റെ നഗ്ന ശരീരത്തിലേക്ക് പറന്നിറങ്ങി.... ആദിയില്‍ ഭൂമിയില്‍ പരിണാമം ഉണ്ടായതു പോലെ മനുഷ്യനും ചിത്രശലഭത്തെ പോലെ വര്‍ണ്ണാഭമായ ചിറകുകള്‍ മുളച്ചു, പിന്നെ മനുഷ്യനും ചിത്രശലഭവും പ്രപന്ജോല്പതിയിലെക്കള്‍ മുന്നോട്ടു പറന്നു.... ആ കൂരിരുട്ടില്‍ മനുഷ്യന്‍ തന്റെ ചോര കൊണ്ടു ചിത്രശലഭിന്റെ ദാഹം തീര്ത്തു, മാംസം കൊണ്ടു അതിന്റെ വിശപ്പ്‌ അകറ്റി, ശരീരം കൊണ്ടു വികാരങ്ങളെ ശമിപ്പിച്ചു.....

പിന്നെ പ്രപന്ജോല്പതി ഉണ്ടായി.... വലിയ ഒരു സ്പോടാനത്തോടെ സൂര്യനും, ഗ്രഹങ്ങളും പിന്നെ കൊടാണ് കോടി നക്ഷത്രങ്ങളും ഉണ്ടായി..... സൂര്യന്റെ കിരണങ്ങള്‍ കൊണ്ടു പ്രപഞ്ചം മുഴുവനും പ്രകാശ മുഖരിതമായി....

കൂരിരുട്ടില്‍ ക്രീടകളില്‍ ഏര്പെട്ടിരുന്ന ചിത്രശലഭം മനുഷ്യനെ പിന്കാല് കൊണ്ടു തൊഴിച്ചു സൂര്യന്റെ മഹാ പ്രകാശതിലേക്ക് പരന്നകലാന്‍ വെമ്പല്‍ കൊണ്ടു....

ഒരു നിമിഷം സ്ടബ്ദനായി നിന്ന മനുഷ്യന്‍ ചിത്രശലഭത്തോട്‌ പറഞ്ഞു

അത് ഒരു മായിക പ്രപഞ്ഞമാണ്, ആ മഹാ പ്രകാശത്തിനു ചുറ്റും കൊടും താപമാണ് , ആ ചൂടില്‍ നിന്റെ ചിറകുകള്‍ കതിയമരും....

നിങ്ങള്‍ മനുഷ്യര്‍ അങ്ങനെയാണ്, സ്വാര്തന്മാരന് നിങ്ങള്‍, നിങ്ങളുടെ ചിറകുകള്‍ കൊണ്ടു ആ വെളിച്ചത്തിലെത്താന്‍ സാധ്യമല്ല, പിന്നെ എന്തിനെന്നെ തടയുന്നു ??

പക്ഷെ എന്റെ വെളിച്ചം ? ഞാ‍ന്‍ നിന്നെ ഊട്ടിയ എന്റെ ചോരയും, മാംസവും, ശരീരവും? അതൊക്കെ എന്തിന് നീ കവര്‍ന്നെടുത്തു?

നിങ്ങള്‍ മനുഷ്യര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല വെളിച്ചത്തിന്റെ പങ്കു വയ്പ്പ്, പ്രത്യേകിച്ച് നിന്നെ പോലെ നിഷ്കളങ്ഘനായ ഒരു മനുഷ്യന്.... പിന്നെ വെളിച്ചം പങ്കു വയ്ക്കുന്നര്‍ക്ക് ആത്മാര്‍തത നന്നല്ല, അത് പിന്നെ ഭ്രാന്തിലേക്ക് നയിക്കും....

അതുകൊണ്ട് ഞാ‍ന്‍ പോവുകയാണ്, നിന്റെ ഈ അണയാനായ വെളിച്ചം ഇനി എനിക്ക് വേണ്ട....

പിന്നെ ചിത്രശലഭം മനുഷ്യനെ അവിടെ തനിച്ചാക്കി പറന്നുയര്‍ന്നു, പുതിയ ഒരു വെളിച്ചവും തേടി........ മന്ജയും മാംസവും നഷ്ടപ്പെട്ട മനുഷ്യന്റെ അസ്ഥി പന്ജരം കൂരിരിട്ടിലേക്ക് നടന്നു കയറി......