എഴുതണ മിനിയൊരു വരി നിനക്കായ്
പറയാതോരെന്മനം പറയുവാനായ്
കളിച്ചും ചിരിച്ചും നടോന്നോരാ സന്ധ്യയില്‍
അറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചു പോയ്
പറയാതെ അറിയുവാന്‍ ആശിച്ചു പോയ്
പകല്‍ വെളിച്ചമാമെന് പ്രണയം
ഇനിയും ഒരു വേള വയ്യെനിക്ക്
തുടിക്കുന്നെരെന് മനം ഒളിക്കുവാനായ്
പറയട്ടെ നിന്നോട് എനിക്കുള്ള രിഷ്ടം
പറയാതെ അറിയാതെ പോകാതിരിക്കുവാന്‍
എഴുതണ മിനിയൊരു വരി നിനക്കായ്
പറയാതോരെന്മനം പറയുവാനായ് !!!
1 comment:
എനിക്കീ വരികള്‍ വളരെ ഏറെ ഇഷ്ടമായി പാച്ചേനി......ഇങ്ങനെ കുറച്ചു വരികള്‍ എഴുതാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ....
Post a Comment