എഴുതിത്തീരാത്ത അക്ഷരങ്ങള്‍ക്കിടയില്‍,
പറഞ്ഞുതീരാത്ത നൊമ്പരങ്ങള്‍ക്കിടയില്‍,
പ്രണയിച്ചുതീരാത്ത സ്വപ്നങ്ങള്‍ക്കിടയില്‍,
എവിടെയോ, എവിടെയോ വച്ചു
എനിക്കെന്റെ ഭാവന നഷ്ടപ്പെട്ടിരിക്കുന്നു!!
തിരഞ്ഞു പോകാത്ത വഴികളില്ല,
ചികഞ്ഞു നോക്കാത്ത ചിന്തകളില്ല,
മുട്ടിനോക്കാത്ത വാതിലുകളില്ല,
എന്നിട്ടും എനിക്കെന്റെ ഭാവന തിരിച്ചുകിട്ടിയില്ല!!
ഒടുവിലാണ് എനിക്ക് മനസിലായത്,
എനിക്ക് നഷ്ടമായത് എന്റെ ഭാവന അല്ല,
അതെന്റെ ജീവിതം തന്നെ ആയിരുന്നു എന്ന്!!!
4 comments:
Good one Pachu.......
ente aliya..ninne sammathikkanam...kidilam ayittundu
Eda nee thakarkkukayanallo
bhavana malayalathil ninnum onnu mariyathanu dont worry
Post a Comment