മൌന മുദ്രിതമായ നിലവിളികലുമായി ഇനിയും ആശ അറ്റുപോകാത്ത,
എന്നോ അനാഥമാക്കപ്പെട്ട ഒരു ഹൃദയം.
ഉണങ്ങാത്ത മുറിവുകളില്‍ പകല്‍ മുഴുവന്‍
കഴുകന്റെ നഖപാടുകള്‍ ചെന്നിണം പടര്തിയാലും,
രാവിന്റെ ഇരുണ്ട യാമങ്ങളില്‍ പോലും,
പ്രതീക്ഷയുടെ തുടിപ്പുമായി ഉറങ്ങാതെ കാത്തിരിക്കുന്നു.
ഈ ഹൃദയത്തിന്റെ തുടിപ്പുകളില്‍ നീ
തിരിച്ചറിയാനാവാത്ത വിധം ലയിച്ചു പോയിരിക്കുന്നു.
അവിടെ, ഈ ഞാന്‍ ഇല്ല, നിന്നിലെ നീ ഇല്ല,
നമ്മിലെ നാം മാത്രം.
അനാദിയായി ഒഴുകുന്ന ഒരു പുഴ.
ശൂന്യതയിലേക്ക് തുറക്കപ്പെട്ട ഒരു ജാലകം.
വിജനതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന,
ഇലകള്‍ പൊഴിഞ്ഞു തീര്‍ന്ന ഒരു മരം.
ഒരു സ്നേഹത്തിന്റെ അപാരതയില്‍
തുഴയില്ലാത്ത തോണിയില്‍ ഏകനായി, അനാഥനായി ഞാന്‍.
2 comments:
Ottapedalintheyum, nasta pranayithinteyum,anadhathwathinteyum kalikkoottu karanayi mari allee...
melle kattinanusarichu vijanathayude thuruthilekku nee avide chennirangumbol avide simhavum, puliyum, karadiyum, muthalum ,pampum ellam koodi ninne thalappoliyumayi sweekarikkan undakette ennu ashamsikkunnuuu
Thoni thuzhayu....ethenkulum theerathu oru "chrakku" kulikkunnundaayirikkum..chodichu nokoo koode porunno ennu?
Post a Comment