ചിതലരിച്ചു തീരാറായ ജീവിതത്തിന്റെ അവസാനതാളുകള്‍ പറിച്ചു തന്നു എനിക്കവള്‍ സമ്മതം മൂളി.
പിന്നെ കുറെ ഭാവനകളും, കുറച്ചു സത്യങ്ങളും കൊണ്ട് ഞാന്‍ കഥകൂട്ട് ഉണ്ടാക്കി അവളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.മീശ മുളക്കാത്ത കാലത്ത് ഒരു ജീവിതം കൊടുക്കാന്‍ പറഞ്ഞതും, പിന്നെ ഒരു ജീവിതം കൊടുക്കാന്‍ പ്രാപ്തി ആയി ചെന്ന് വിളിച്ചപ്പോള്‍ പരിഹസിച്ചതും, കഥക്കൂട്ട് ഉണ്ടാക്കിയപ്പോള്‍ ഞാന്‍ മനപൂര്‍വം മറന്നു കളഞ്ഞു.
കഥയുടെ പൂര്‍ണതയ്ക്ക് വേണ്ടി, എന്നോ എനിക്ക് വേണ്ടി എഴുതിയ കവിത അവളുടെ സമ്മതം കൂടാതെ ഞാന്‍ പോഷകമായി കഥയില്‍ ചേര്‍ത്തു.
അവസാനം കഥ ജനിച്ചു വീണപ്പോള്‍ , കഥയുടെ മാറില്‍ ഉള്ള അവളുടെ കവിതയിലെ നാല് വരികള്‍ കണ്ട വയറ്റാട്ടി അവളുടെ കാതില്‍ പറഞ്ഞു, ഈ കഥ ശരി അല്ല, ഇത് നിന്റെ അന്ധകന്‍ ആവും.
പെറ്റുവീണ കഥയുടെ പൊക്കിള്‍ കൊടിയിലെ ചോര ഉണങ്ങുന്നതിന് മുന്നേ എനിക്ക് നേരെ അവള്‍ വാളോങ്ങി.
എന്തിനു നിങ്ങള്‍ ഇങ്ങനെ ഒരു കഥയെ ജനിപ്പിച്ചു? എന്റെ ശിഷ്ട ജീവിതം നശിപ്പിക്കാനോ, അതോ നിങ്ങള്ക്ക് മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനോ?
കഥ വളര്‍ന്നു വലുതായാല്‍, ഇങ്ങനെ ഒരു കഥയെ പത്തു മാസം ചുമന്നതിനു അവള്‍ക്കു സഹതാപവും, അതിനു കാരണക്കാരനായ എനിക്ക് ശാപവും കിട്ടും എന്ന് മനസിലാക്കാന്‍ ഒരു അമ്മയുടെ മനസ്സ് അവള്‍ക്കില്ലയിരുന്നു.
കഥയുടെ ചെവിയില്‍ ഞാന്‍ പറഞ്ഞു കൊടുത്ത അവളുടെ പപ്പയുടേയും, അമ്മയുടെയും, കുടുംബത്തിന്റെയും കാര്യങ്ങള്‍ അവളോ, പരദൂഷനക്കാരി ആയ വയറ്റാട്ടിയോ ശ്രദ്ധിച്ചില്ല, അവര്‍ക്കിപ്പോഴും താല്പര്യം, അനുരാഗത്തിന്റെ രാത്ര്കളില്‍ എന്നോ എനിക്ക് വേണ്ടി പാടിയ, കഥയുടെ ഹൃദ്യമായ, നിര്‍ദോഷമായ നാല് വരി കവിത ആയിരുന്നു.
പിന്നെ അവള്‍ ഒരമ്മയുടെ വാല്സല്യമില്ലാതെ, കഥയുടെ ഹൃദയിതിനു വേണ്ടി അലറി വിളിച്ചു. ഒടുവില്‍ മനസില്ല മനസോടെ കഥയുടെ ഹൃദയം ഞാന്‍ മുറിച്ചു മാറ്റി. നെഞ്ചില്‍ നിന്നും ചോര കിനിയുമ്പോഴും, കൊച്ചു കഥ കൈ കാലിട്ടടിച്ച്, മോണ കാട്ടി ചിരിച്ചു, കൂടെ ഞാനും.
4 comments:
വയറ്റാട്ടി പറഞ്ഞത് കേള്‍ക്കാതെ ..
അതിനെ ഒരു ശിശുരോഗ വിദഗ്ദനെ കാണിച്ചാല്‍ മതിയായിരുന്നു...
പിന്നെ പ്രസവിക്കുന്നതിനു മുന്‍പ് മാറിന്റെ ചൂട് എങ്ങനെയാ എല്ക്കുന്നത്??
കുട്ടിക്ക് പോഷണം കിട്ടുന്നത് അമ്മയില്‍ നിന്നാണ്
അച്ഛനില്‍ നിന്നല്ല...
ഗര്‍ഭം ഉണ്ടാകിയവന് ഒരിക്കലും സഹതാപം കിട്ടില്ല ...
പറയാന്‍ ഒരു ഭര്‍ത്താവില്ലാതെ ഗര്‍ഭിണി ആയവള്‍ക്കെ കിട്ടു..
എന്നാലും നല്ലൊരു " കഥ "....
I know that you are talented. But this story really surprised me.... you are more than that.... SAJITH ninte story valare nallathanu....
eeswara...neeyum kadha ezhuthi thdangiyo... :)
accidental aayi aanu ivide vannathu.. nnaaalum njerichu .....
Book mark cheythittundu....
meendum sandhippom...
REgards,
Randeep
eeswara...neeyum kadha ezhuthi thdangiyo... :)
accidental aayi aanu ivide vannathu.. nnaaalum njerichu .....
Book mark cheythittundu....
meendum sandhippom...
REgards,
Randeep
Post a Comment